ബിജു വർഗീസ്

എയര്‍ ഗണ്‍ കൊണ്ട് വെടിവെച്ച സംഭവത്തില്‍ യുവാവ് അറസ്​റ്റിൽ

അ​ടി​മാ​ലി/ നെ​ടു​ങ്ക​ണ്ടം: ചി​ന്ന​ക്ക​നാ​ല്‍ ബി.​എ​ല്‍. റാ​മി​ല്‍ യു​വാ​വി​നെ എ​യ​ര്‍ ഗ​ണ്‍ കൊ​ണ്ട് വെ​ടി​​വെ​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ ക​രു​പ്പ​ക്കാ​ട്ട് ബി​ജു വ​ര്‍ഗീ​സി​നെ (38) ശാ​ന്ത​ന്‍പാ​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ നെ​ടു​ങ്ക​ണ്ടം കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്തു. പ്ര​തി​ക്കെ​തി​രെ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്. എ​യ​ര്‍ ഗ​ണ്‍ പെ​ല്ല​റ്റ് വ​യ​റി​ല്‍ ത​റ​ച്ചു​ക​യ​റി​യ ബി.​എ​ല്‍ റാം ​സ്വ​ദേ​ശി മൈ​ക്കി​ള്‍രാ​ജ് (29) കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ശ​നി​യാ​ഴ്ച രാ​വി​ലെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ‍ ഇ​യാ​ളു​ടെ വ​യ​റി​ല്‍ ത​റ​ച്ച പെ​ല്ല​റ്റ് നീ​ക്കി. മൈ​ക്കി​ള്‍രാ​ജ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ബി​ജു വ​ര്‍ഗീ​സ് മൈ​ക്കി​ള്‍രാ​ജി​നെ എ​യ​ര്‍ ഗ​ണ്‍ ഉ​പ​യോ​ഗി​ച്ച്​ വെ​ടി​​വെ​ച്ച​ത്. ബി​ജു വ​ര്‍ഗീ​സ് ബി.​എ​ല്‍ റാ​മി​നു സ​മീ​പ​ത്തെ തോ​ട്ട​ത്തി​ലേ​ക്ക് വാ​ഹ​ന​ത്തി​ല്‍ പോ​കു​മ്പോ​ള്‍ എ​തി​രെ​വ​ന്ന മൈ​ക്കി​ള്‍രാ​ജി​ന്‍റെ വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍ക്ക​മാ​ണ് വെ​ടി​വെ​പ്പി​ല്‍ ക​ലാ​ശി​ച്ച​ത്. പെ​ട്ടെ​ന്നു​ള്ള പ്ര​കോ​പ​ന​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Young man arrested for shooting with air gun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.