ഭാര്യയുടെ തലയുമായി സ്കൂട്ടറിൽ സഞ്ചരിച്ച യുവാവ് അറസ്റ്റിൽ

ബംഗളൂരു: കോടാലി ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ വെട്ടിയെടുത്ത തലയുമായി സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചന്ദപുരക്കടുത്ത ഹീലാലിഗെ ഗ്രാമത്തിലെ കാച്ചനക്കനഹള്ളി നിവാസി ശങ്കറാണ് (28) ഭാര്യ ഹെബ്ബഗോഡി നിവാസി മാനസയെ (26) കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

രക്തത്തിൽ കുളിച്ച വസ്ത്രവുമായി ചന്ദനപുര അനേക്കൽ പ്രധാനപാതയിൽ ഒരാൾ സ്കൂട്ടറിൽ സഞ്ചരിക്കുന്നത് പട്രോളിങ്ങിനിടെ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വസ്ത്രത്തിൽ രക്തം എന്തുകൊണ്ടാണ്‌ എന്ന് ചോദിച്ച് സ്കൂട്ടർ നിർത്താൻ പൊലീസ് ആവശ്യപ്പെട്ടു. സ്കൂട്ടർ നിർത്തിയപ്പോഴാണ് ഒരു മനുഷ്യതല ഫുട്ബോർഡിൽ എടുത്തുവെച്ചിരിക്കുന്നത് പൊലീസ് കണ്ടത്.

തല തന്റെ ഭാര്യയുടേതാണെന്നും താൻ കൊന്നതാണെന്നും ഇയാൾ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. പിന്നാലെ ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Young man arrested for riding scooter with wife's head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.