കണ്ണൂർ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട, വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 15കാരിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസർകോട് പുല്ലൂര്‍ കൊടവാളം ഹൗസില്‍ കെ. ദേവാനന്ദനെയാണ് (20) വളപട്ടണം ഇൻസ്പെക്ടർ പി. വിജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ ടി.എം. വിപിന്‍ പോക്‌സോ കേസെടുത്ത് അറസ്റ്റുചെയ്തത്.
കഴിഞ്ഞയാഴ്ച പെണ്‍കുട്ടിയെ ദേവാനന്ദന്‍ കാഞ്ഞങ്ങാടേക്ക് വിളിച്ചു കൊണ്ടുപോകുകയായിരുന്നു. കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് പോയത്. പെണ്‍കുട്ടിയെ സ്ഥിരമായി വിളിക്കാറുള്ള കൂട്ടുകാരിയുള്ളതിനാല്‍ വീട്ടുകാര്‍ സംശയിച്ചതുമില്ല. കാഞ്ഞങ്ങാട് ടൗണിലെ ലോഡ്ജില്‍ രണ്ടുദിവസം ദേവാനന്ദൻ പെണ്‍കുട്ടിയുമായി താമസിച്ചു. അതിനുശേഷം ഇരുവരും അവരവരുടെ വീടുകളിലേക്ക് പോയി. പിന്നീട് ഒരുദിവസം ദേവാനന്ദനെ ഫോണില്‍ വിളിച്ച് പെണ്‍കുട്ടി വിവാഹക്കാര്യം സംസാരിച്ചു.
എന്നാല്‍, വിവാഹം കഴിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ഇയാൾ. തുടർന്ന് പെണ്‍കുട്ടിയും ദേവാനന്ദനും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായി. വിവാഹം കഴിക്കില്ലെങ്കിൽ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടി എലിവിഷം കഴിക്കുകയായിരുന്നുവത്രെ. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയില്‍ ഗുരുതരനിലയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.