കാസര്‍കോട്: തളങ്കര നുസ്രത്ത് റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട് പാങ്ങോത്ത് സ്വദേശി ബി. സജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കോൺക്രീറ്റ് തൊഴിലാളി തിരുവനന്തപുരം നാവായിക്കുളം ഷംന മന്‍സിലിൽ എസ്. നസീറാണ് (38) അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ പത്തരയോടെ ടൗൺ സി.ഐ പി. അജിത് കുമാറിെൻറ നേതൃത്വത്തിലാണ് അറസ്റ്റ്. വയറിനേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നവംബർ ഒന്നിന് രാവിലെയാണ് സജിത്തിെൻറ മൃതദേഹം കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിനായിരുന്നു പൊലീസ് കേസെടുത്തത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു. സജിത്തും നസീറും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. രണ്ടുപേരും തമ്മില്‍ വഴക്കുകൂടിയതിന് സാക്ഷിയുണ്ടായിരുന്നു. ബാങ്കോട്ടെ ക്വാര്‍ട്ടേഴ്‌സിൽ താമസിച്ചിരുന്ന നസീർ 31ന് രാത്രി സജിത്തിെൻറ ക്വാര്‍ട്ടേഴ്‌സിലെത്തി. ഇരുവരും വാക്കുതർക്കമുണ്ടായി. അത് കത്തിക്കുത്തിലെത്തി. കുത്തേറ്റ് ഓടിയ സജിത്ത് ഗ്രൗണ്ടിനുസമീപം വീണ് രക്തം വാര്‍ന്ന് മരിച്ചു. സംഭവത്തിനുശേഷം നസീര്‍ മംഗളൂരുവിലേക്ക് കടന്നു. മരണവുമായി ബന്ധപ്പെട്ട് പരിസരവാസികളും സഹതൊഴിലാളികളുമടക്കം പലരില്‍നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു.
എസ്.ഐമാരായ വിഷ്ണുപ്രസാദ്, എ.എം. രഞ്ജിത് കുമാര്‍, വേണു, എ.എസ്.ഐമാരായ കെ. വിജയന്‍, മോഹനന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി. അബ്ദുല്ഷുക്കൂര്, രാജേഷ്, സിജിത്, വിജയന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.