Posted On
date_range Updated On
date_range പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഏഴിക്കര പെരുമ്പടന്നയിൽ വാടകക്ക് താമസിക്കുന്ന വൈപ്പിൻ എട്ടിക്കാട്ട് വീട്ടിൽ അവിനാഷിനെയാണ് (23) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്.
തുടർന്ന് ഉപദ്രവിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട്, 30,000 രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.