ഭാര്യാ പിതാവി​െൻറ കൈ തല്ലിയൊടിച്ച കേസിൽ യുവാവ്​ അറസ്​റ്റിൽ

തിരുവല്ല : സ്വത്ത് തർക്കത്തെ തർക്കത്തെ തുടർന്ന് ഭാര്യാ പിതാവി​െൻറ കൈ തല്ലിയൊടിച്ച കേസിൽ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.

നന്നൂർ കാവുംങ്കൽ പടിയിൽ രാധാ നിവാസിൽ അജയകുമാർ ( 42 ) ആണ് അറസ്റ്റിലായത്. അറുപത്തൊന്നുകാരനായ രാധാകൃഷ്ണൻ നായർക്കാണ് മരുമകന്റെ ആക്രമണത്തിൽ പരിക്കേറ്റത്.

സ്വത്ത് ഭാഗം വെയ്ക്കുന്നതുമായി ഉണ്ടായ തർക്കത്തെ തുടർന്ന് അജയകുമാർ വടി ഉപയോഗിച്ച് രാധാകൃഷ്ണൻ നായരെ മർദ്ദിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം.

ആക്രമണത്തിൽ ഇടത് കൈത്തണ്ടയ്ക്ക് പരിക്കേറ്റ രാധാകൃഷ്ണൻ നായർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവ ശേഷം ഒളിവിൽ പോയ അജയകുമാറിനെ ബന്ധുവീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. 

Tags:    
News Summary - Young man arrested for beating father-in-law's hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.