ട്രെയിനിൽ യാത്രക്കാരുടെ മാല കവർന്ന കേസ്​; 22​ വർഷത്തിനുശേഷം പ്രതി പിടിയിൽ

ആ​ല​പ്പു​ഴ: ട്രെ​യി​നി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​രി​യു​ടെ 25 ഗ്രാം ​തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല മോ​ഷ്‌​ടി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​യെ 22 വ​ർ​ഷ​ത്തി​നു​ശേ​ഷം റെ​യി​ൽ​വേ പൊ​ലീ​സ്​ പി​ടി​കൂ​ടി.

തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ളം തെ​രു​വി​ൽ തൈ​വി​ള​വീ​ട്ടി​ൽ എ. ​സ​ഫീ​റി​നെ​യാ​ണ്​ (43) കോ​ഴി​ക്കോ​ടു​നി​ന്ന്​ ആ​ല​പ്പു​ഴ റെ​യി​ൽ​വേ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. 2004 ജൂ​ൺ 24നാ​യി​രു​ന്നു കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം.

ചെ​ന്നൈ-​എ​ഗ്മൂ​ർ എ​ക്സ‌്പ്ര​സ് ട്രെ​യി​നി​ൽ​നി​ന്ന് ആ​ല​പ്പു​ഴ വ​ഴി അ​മ്പ​ല​പ്പു​ഴ​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി​യു​ടെ മാ​ല​യാ​ണ് സ​ഫീ​റ​ട​ക്കം മൂ​ന്നു​പേ​ർ ചേ​ർ​ന്ന്​ ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം അ​മ്പ​ല​പ്പു​ഴ​യി​ൽ ഇ​റ​ങ്ങി ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്യു​ക​യും ഇ​വ​ർ​ക്ക് പി​ന്നീ​ട് ജാ​മ്യം ല​ഭി​ക്കു​ക​യും ചെ​യ്തു.

കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​പ​ടി നേ​രി​ടു​മ്പോ​ഴാ​ണ് മൂ​ന്നാം പ്ര​തി​യാ​യ സ​ഫീ​ർ വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ​ത്. അ​വി​ടെ വ​ർ​ഷ​ങ്ങ​ളോ​ളം ഒ​ളി​വി​ൽ ക​ഴി​ഞ്ഞു.

മ​ട​ങ്ങി​യെ​ത്തി​യ സ​ഫീ​ർ കോ​ഴി​ക്കോ​ട്ട് വി​വാ​ഹം ക​ഴി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്‌​ച​യാ​യി റെ​യി​ൽ​വേ പൊ​ലീ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പ്ര​തി​യെ കോ​ഴി​ക്കോ​ട്ടു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

റെ​യി​ൽ​വേ എ​സ്.​എ​ച്ച്.​ഒ കെ. ​ബി​ജോ​യ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി.​എ​സ്.​ഐ ഷാ​ജ​ഹാ​ൻ, ജി.​എ​സ്‌.​സി.​പി.​ഒ എ​സ്. പ്ര​ജി​ത്ത്, സി.​പി.​ഒ കെ.​വൈ. മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - necklace theft case: Suspect arrested after 22 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.