സുധ,              ശിവരുദ്രപ്പ

മാതാവിനെ കൊന്നു കത്തിച്ച കേസിൽ യുവാവും പിതാവും അറസ്റ്റിൽ

മൈസൂരു : ജയപുര കെ. മദഹള്ളിയിൽ സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളയാൻ ശ്രമിച്ച കേസിൽ ഭർത്താവും മകനും ഉൾപ്പെടെ നാല് പേരെ ജയപുര പൊലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ചയാണ് നഞ്ചുണ്ടയ്യയുടെ ഭാര്യ സുധ (48) കൊല്ലപ്പെട്ടത്.ഭർത്താവ്, മകൻ ശിവരുദ്രപ്പ (29), ബന്ധുക്കളായ അഭി(22), ആകാശ്(20) എന്നിവരാണ് അറസ്റ്റിലായത്ത്. ഒരു മകൻ മാതാവിനെ കൊലപ്പെടുത്തി മൃതദേഹം രഹസ്യമായി കത്തിച്ചു വെന്ന അജ്ഞാത സന്ദേശത്തെത്തുടർന്ന്. പൊലീസ് സ്ഥലം സന്ദർശിക്കുകയായിരുന്നു. ശിവരുദ്രപ്പയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മാതാവിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചതിനാൽ കൊലപ്പെടുത്തിയതായി അയാൾ സമ്മതിച്ചു.

മൂന്ന് മാസം മുമ്പ്, സുധ അപരിചിതനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ ആരോ പകർത്തിയതായും തുടർന്ന് ശിവരുദ്രപ്പ അവർക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിക്കാൻ തുടങ്ങിയതായും എസ്പി പറഞ്ഞു. വീട്ടിലെത്തിയ ശിവരുദ്രപ്പയും ഭാര്യയും വാക്കുതർക്കത്തിലാവുകയും രുദ്രപ്പ സുധയുടെ തലക്കടിക്കുകയായിരുന്നു. ബന്ധുക്കളായ അഭിയും ആകാശും ഗുരുതര പരിക്കേറ്റ സുധയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ അവർ മരിച്ചു. തുടർന്ന് വിവരം ശിവരുദ്രപ്പയേയും നഞ്ചുണ്ടയ്യയേയും അറിയിച്ചു. ട്രാക്ടറിൽ വിറക് കൊണ്ടുപോയി, സുധയുടെ മൃതദേഹം കത്തിക്കുകയായിരുന്നു.

വൈകിട്ട് പൊലീസെത്തിതീ അണച്ച് തലയോട്ടിയും അസ്ഥികളും ശേഖരിച്ചു. സുധയുടെ താലിയും കമ്മലുകളും പൊലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. സുധയെ ആക്രമിച്ചത് ശിവരുദ്രപ്പ മാത്രമാണെന്നും ബാക്കിയുള്ള മൂന്ന് പേർ തെളിവ് നശിപ്പിക്കാൻ സഹായിച്ചുവെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Young man and father arrested in case of killing and burning mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.