വീട്ടിൽ കയറി സ്വർണ്ണാഭരണം കവർന്ന കേസിൽ മോഷ്ടാവ് പിടിയിൽ

മാനന്തവാടി: മാനന്തവാടിയിൽ വാടകവീട്ടിൽ രാത്രി അതിക്രമിച്ചു കയറി സ്വർണ്ണാഭരണം കവർന്ന കേസിൽ സ്ഥിരം മോഷ്ടാവ് പിടിയിൽ. കോഴിക്കോട് കുന്ദമംഗലം സ്വദേശി എം. മുഹമ്മദലിയെയാണ് (67) പിടികൂടിയത്. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് മാനന്തവാടി പോലീസ് പ്രതിയെ പിടികൂടിയത്.

പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ഇരിട്ടിയിലെ ലോഡ്ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ജൂൺ 29-നാണ് മാനന്തവാടി കെ.എസ്.ആർ.ടി.സി. ഗാരേജ് റോഡിലെ വാടകവീട്ടിൽ മോഷണം നടന്നത്. ക്വാർട്ടേഴ്സിലെ മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന മൂന്നര പവൻ തൂക്കമുള്ള സ്വർണ്ണമാല കവരുകയായിരുന്നു.

39 വയസ്സു മുതൽ മോഷണം തുടങ്ങിയ ഇയാൾ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. നാലു മാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്. എസ്.എച്ച്.ഒ. പി. റഫീഖിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.കെ. സോബിൻ, മുർഷിദ്, എ.എസ്.ഐ. മനീഷ്, എസ്.സി.പി.ഒമാരായ റോബിൻ, റയീസ്, സി.പി.ഒമാരായ നിസാർ, ഷിന്റോ, സിദ്ധീഖ്, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Thief arrested for breaking into house and stealing gold ornaments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.