മുംബൈയിൽ വനിതാ പൈലറ്റിനു നേരെ കാബ് ഡ്രൈവറുടെ ലൈംഗികാതിക്രമം; യാത്രക്കിടെ റൂട്ട് മാറ്റി, രണ്ടു പുരുഷൻമാരെ അനധികൃതമായി വാഹനത്തിൽ കയറ്റി

മുംബൈ: 28 വയസ്സുകാരിയായ വനിതാ പൈലറ്റിനു നേരെ ലൈംഗികാതിക്രമം നടത്തിയ ഊബർ ഡ്രൈവർക്കും കൂട്ടാളികൾക്കുമെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി 11.15 ഓടു കൂടിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗട്കോപറിലെ വീട്ടിൽ നിന്ന് സൗത്ത് മുംബൈയിലെ നേവി ഉദ്യോഗസ്ഥനായ തന്‍റെ ഭർത്താവിന്‍റെ വീട്ടിലേക്ക് പോവുകയായിരുന്നു യുവതി.

സൗത്ത് മൂംബൈയിലെ റെസ്റ്റോറന്‍റിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭർത്താവാണ് യുവതിക്ക് ഊബർ ബുക്ക് ചെയ്ത് നൽകിയത്. യാത്ര ആരംഭിച്ച് 25 മിനിറ്റ് ആയപ്പോഴേക്കും കാബ് ഡ്രൈവർ റൂട്ട് മാറ്റിയെന്നും മറ്റു രണ്ടു പുരുഷൻമാരെ വാഹനത്തിൽ കയറ്റിയെന്നും അവർ മോശമായി സ്പർശിച്ചുവെന്നും യുവതി പറയുന്നു. താൻ ദേഷ‍്യപ്പെട്ടുവെങ്കിലും കാബ് ഡ്രൈവർ ഇടപെട്ടില്ലെന്നും അവർ പൊലീസിനോട് പറഞ്ഞു.

യാത്രക്കിടെ ഹൈവേയിൽ പൊലീസിനെ കണ്ടതിനെതുടർന്ന് പുറമെ നിന്ന് വാഹനത്തിൽ കയറിയ രണ്ട് പ്രതികളും പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ യുവതി കാബ് ഡ്രൈവറോട് സംഭവത്തെക്കുറിച്ച് ചോദിച്ചെങ്കിലും അയാൾ ഒന്നും പ്രതികരിച്ചില്ല. നടന്ന സംഭവങ്ങൾ ഭർത്താവിനോട് പറഞ്ഞ ശേഷം പിറ്റേന്ന് രാവിലെ തന്നെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. നിലവിൽ മൂന്നു പ്രതികൾക്കെതിരെ ഭാരതീയ നീതിന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുകയാണ് പൊലീസ്.

Tags:    
News Summary - women pilot from mumbai harassed by uber driver and three others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.