ബസ് യാത്രക്കാരിയുടെ ബാഗും പണവും തട്ടിയെടുത്തതിന് അറസ്റ്റിലായ നാടോടി സ്ത്രീകൾ

ബസ് യാത്രക്കാരിയുടെ ബാഗും പണവും തട്ടിയെടുത്ത നാടോടി സ്ത്രീകൾ പിടിയിൽ

കിളിമാനൂർ (തിരുവനന്തപുരം): കെ.എസ്.ആർ.ടി.സി ബസി ൽ യാത്രചെയ്യുകയായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തി ബാഗും പണവും തട്ടിയെടുത്ത തമിഴ്നാട് സ്വദേശികളായ നാടോടി സ്ത്രീകളെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ, വിജയനഗർ കോളനിയിലെ ശാന്തി (45), ലക്ഷ്മി (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് 1.30ന് കാരേറ്റ്-കല്ലറ റൂട്ടിൽ ആറാന്താനത്തായിരുന്നു സംഭവം. മുതുവിളയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന കല്ലറ മരുതമൻ പൂരുട്ടാതി എസ്. റോഷിക കുമാരിയുടെ വാനിറ്റി ബാഗും പണ മടങ്ങിയ പഴ്സും ബസിലുണ്ടായിരുന്ന നാടോടി സ്ത്രീകൾ ഭയപ്പെടുത്തി തട്ടിയെടുത്തശേഷം ബസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. ബാഗ് നഷ്ടപ്പെട്ട സ്ത്രീ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് യാത്രക്കാരും കണ്ടക്ടറും ചേർന്ന് യുവതികളെ തടഞ്ഞുവച്ചശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

റോഷികയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കിളിമാനൂർ പൊലീസ് പ്രതികളെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. പ്രതികളിൽ നിന്നും ബാഗും പഴ്സും പണവും കണ്ടെടുത്തു. കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജിന്റെ നേതൃത്വത്തിൽ എസ്.ഐ വിജിത്ത് കെ. നായർ, ഗ്രേഡ് എസ്.ഐ രാജേന്ദ്രൻ, എ.എസ്.ഐ ഷജിം, എസ്.സി.പി.ഒ രജിത്ത് രാജ്, സി.പി.ഒ അജി, വനിത സി.പി.ഒമാരായ ശ്രീക്കുട്ടി, നസീഹത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. നിരവധി പൊലീസ് സ്റ്റേഷനുകളിൽ പ്രതി കൾക്കെതിരേ മോഷണവും പിടിച്ചുപറിയും നടത്തിയ കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - women arrested for robbing bus passenger's bag and money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.