മൂന്ന് വർഷം മുമ്പ് കാണാതായ യുവതിയുടെ അസ്ഥികൂടം സെപ്റ്റിക് ടാങ്കിൽ; ഭർത്താവ് അറസ്റ്റിൽ

കൊൽക്കത്ത: മൂന്ന് വർഷം മുമ്പ് കാണാതായ യുവതിയുടെ അസ്ഥികൂടം സെപ്റ്റിക് ടാങ്കിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിനിയായ തുമ്പ മണ്ഡൽ എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

സംസ്ഥാന ക്രിമിനൽ ഇന്‍റവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മന്റെ് (സി.ഐ.ഡി) നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ അസ്ഥികൂടം ലഭിച്ചത്. സംഭവത്തിൽ തുമ്പയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

2020 മാർച്ചിലാണ് തുമ്പയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് ലക്ഷ്മൺ ഹാൽദർ പൊലീസിനെ സമീപിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ഭർത്താവ് ഭോമ്പാൽ മണ്ഡലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ചു.

എന്നാൽ ഭോമ്പാലിനെ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മൺ കൊൽക്കത്ത ഹൈകോടതിയെ സമീപിച്ചു. കേസ് ഉയർന്ന അന്വേഷണ ഏജൻസിക്ക് കൈമാറണമെന്ന് പിതാവ് ആവശ്യപ്പെട്ടതിനെ തുടർന്ന് ജൂണിൽ അന്വേഷണം സി.ഐ.ഡി ഏറ്റെടുക്കുകയായിരുന്നു.

പത്ത് ദിവസത്തിനുള്ളിൽ അന്വേഷണ സംഘം ഭോമ്പാലിനെ വീണ്ടും ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

2020ലാണ് ഭോമ്പാൽ തുമ്പയെ കൊലപ്പെടുത്തിയത്. തലയണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തുമ്പയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സം‍ശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

Tags:    
News Summary - Woman's skeleton found in septic tank 3 years after she had gone missing; Husband arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.