ലിമ: ഓൺലൈനായി പരിചയപ്പെട്ട യുവാവിനെ കാണാനായി മെക്സികോയിൽ നിന്ന് പെറുവിലെത്തിയ യുവതിയെ കൊലപ്പെടുത്തി. മെക്സികോ സ്വദേശിയായ ബ്ലാൻക അരേലാനോയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. യുവതിയുടെ മൃതദേഹം ഹുച്ചാവോ ബീച്ചിൽ നിന്ന് മത്സ്യതൊഴിലാളികൾ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
ഓൺലൈനിൽ പരിചയപ്പെട്ട പെറുപൗരനായ കാമുകനെ കാണാനായി യുവതി ജൂലൈ അവസാനമാണ് പെറുവിലെത്തിയത്. താൻ കാമുകനൊപ്പം സുഖമായി കഴിയുകയാണെന്ന് യുവതി കുടുംബത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ നവംബർ ഏഴോടെ കുടുംബത്തിന് ബ്ലാൻകയുമായി ബന്ധപ്പെടാൻ സാധിച്ചില്ല. ബ്ലാൻകയെക്കുറിച്ച് കാമുകനോട് മരുമകൾ അന്വേഷിച്ചെങ്കിലും അവർ മെക്സികോയിലേക്ക് മടങ്ങി എന്നായിരുന്നു മറുപടി.
തുടർന്ന് മരുമകൾ ബ്ലാൻകയെ കാണാനില്ലെന്ന് ട്വീറ്റ് ചെയ്യുകയും അധികൃതരോട് സഹായം അഭ്യർഥിക്കുകയും ചെയ്തു. പീന്നീട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറം ലോകം അറിയുന്നത്. യുവതിയെ കാമുകൻ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.