കുത്തുന്നതിനായി യുവതിയെ പ്രതി പിന്തുടരുന്നതിന്റെ സി.സി.ടി.വി ദൃശ്യം
Posted On
date_range Updated On
date_range പട്ടാപ്പകൽ മക്കളുടെ മുന്നിൽവെച്ച് യുവതി കുത്തേറ്റ് മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ പട്ടാപ്പകൽ മക്കളുടെ മുന്നിൽവെച്ച് യുവതി കുത്തേറ്റ് മരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്കാണ് സംഭവം. സംഭവ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സാഗർപൂർ പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമിലേക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
കുട്ടികളുമായി വീട്ടിലേക്ക് പോകുന്ന യുവതിയെ പ്രതി പിന്തുടരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഉടൻ സംഭവ സ്ഥലത്ത് നിന്ന് പ്രതി ഓടിരക്ഷപ്പെട്ടു. പ്രതി യുവതിയുടെ മുൻ അയൽവാസിയായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
എന്നാൽ കൊലപാതകത്തിന്‍റെ പിന്നിലെ കാരണം വ്യക്തമല്ലെന്നും കേസ് രജിസ്റ്റർ ചെയ്ത് കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.