കടക്കു മുന്നിൽ മുളയുടെ തൂണ് സ്ഥാപിക്കുന്നത് എതിർത്തു; സ്ത്രീയെ ക്രൂരമായി മർദ്ദിച്ച് മഹാരാഷ്ട്ര നവനിർമാണ സേന പ്രവർത്തകർ

മുംബൈ: മഹാരാഷ്ട്രയിൽ രാജ് താക്കറെയും മഹാരാഷ്ട്ര നവനിർമാണ സേന(എം.എൻ.എസ്) പ്രവർത്തകർ സ്ത്രീയെ പിടിച്ചു തള്ളുന്നതിന്റെയും അടിക്കുന്നതിന്റെയും വിഡിയോ പുറത്ത്. എം.എൻ.എസ് പ്രവർത്തകർ പൊതുയിടത്ത് മുളകൊണ്ടുള്ള തൂണുകൾ സ്ഥാപിച്ചത് എതിർത്തതിനാണ് പ്രകാശ് ദേവിയെ മർദ്ദിച്ചത്.

ആഗസ്റ്റ് 28ന് വിനോദ് ആർജിലിന്റെ നേതൃത്വത്തിലാണ് തൂണുകൾ സ്ഥാപിച്ചത്. മർദ്ദനമേറ്റ സ്ത്രീ നിലത്തു വീഴുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവരാരും സംഭവത്തിൽ ഇടപെടുന്നുമില്ല. മുംബ ദേവി മേഖലയിലാണ് തൂണുകൾ സ്ഥാപിച്ചത്. എന്നാൽ തന്റെ മെഡിക്കൽ ഷോപ്പിനു മുന്നിൽ ഇത്തരം തൂണുകൾ സ്ഥാപിക്കാൻ പാടില്ലെന്നു പ്രകാശ് ദേവി പറയുകയായിരുന്നു.

തന്നെ ആക്രമിച്ചത് എം.എൻ.എസ് പ്രവർത്തകരാണെന്നും അവർ പറയുന്നത് 80 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിലുണ്ട്. സ്ത്രീയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സ്ത്രീയെ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ആക്രമികൾക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Woman slapped, pushed by raj thackeray's party leader in mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.