യമുനനഗർ: ഹരിയാനയിലെ യമുനനഗർ നഗരത്തിൽ കിഡ്നാപ്പിങ് ശ്രമത്തിൽ നിന്ന് തലനാരിഴക്ക് യുവതി രക്ഷപ്പെട്ടു. നഗരത്തിലെ ജിം കേന്ദ്രത്തിനു സമീപമാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
നാലുപേർ ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാണ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു പ്രതിയെ പിടികൂടിയതായും റിപ്പോർട്ടുണ്ട്.
രണ്ടുപേർ ചേർന്ന് പാർക് ചെയ്ത ഒരു കാറിൽ കയറാൻ ശ്രമിക്കുന്നതും വാതിലടക്കുകയും ചെയ്യുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. നിമിഷങ്ങൾക്കകം ഇവർ കാറിൽ നിന്ന് ഇറങ്ങിയോടുന്നതും കാണാം.
നാലുപേർ ചേർന്ന് സ്ത്രീയുടെ കാറിലേക്ക് കയറി അവരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് യമുനനഗർ പൊലീസ് പറയുന്നത്. ജിമ്മിൽ നിന്നിറങ്ങി കാറിലേക്ക് കയറിയതായിരുന്നു യുവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.