ബംഗളൂരു: ദാവനഗരെയിൽ പട്ടാപ്പകൽ റോഡിൽ യുവതിയെ കുത്തിക്കൊന്നു. വിനോഭ നഗർ സ്വദേശിനിയും ഓഡിറ്ററുമായ ചാന്ദ് സുൽത്താനയാണ് (26) കൊല്ലപ്പെട്ടത്. പകൽ 11.30 ന് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സ്കൂട്ടറിൽ യുവതി വരുന്നതും ഒരു യുവാവ് തടഞ്ഞു നിർത്തി സംസാരിക്കുന്നതിനിടെ കത്തിയെടുത്ത് കുത്തുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്. കൃത്യം നടത്തിയ ശേഷം യുവാവ് ബൈക്കിൽ രക്ഷപ്പെട്ടു. എട്ടു മാസം മുമ്പാണ് ഹരിഹർ സ്വദേശിയായ യുവാവുമായി സുൽത്താനയുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചത്. എന്നാൽ, ഈ വിവാഹത്തിന് താൽപര്യമില്ലെന്ന് സുൽത്താന അറിയിച്ചിരുന്നു. കൊലപാതകത്തിന് ഇതുമായി ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരുകയാണ്. ബരംഗായ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.