സ്വകാര്യ ഹോട്ടലിന്റെ ടെറസിൽ വെച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിലെ ഹോട്ടലിൽ 33 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. സംഭവം നടന്ന അതേദിവസം തന്നെയാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കാറ്ററിങ് സർവീസിൽ ജോലി ചെയ്യുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. വിവാഹിതയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ജ്യോതി നിവാസ് കോളജ് ജങ്ഷനിൽ ബസ് കാത്ത്നിൽക്കുമ്പോഴാണ് നാലു യുവാക്കൾ സമീപത്തെത്തിയത്.

യുവതിയുമായി സൗഹൃദം സ്ഥാപിച്ച ഇവർ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ച ശേഷം യുവതിയെ ഹോട്ടലിന്റെ ടെറസിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി വെള്ളിയാഴ്ച പുലർച്ചെ ആറുമണിക്കാണ് യുവതിയെ ഇവർ വിട്ടയച്ചത്.

വീട്ടിലെത്തിയ​ ശേഷം നടന്ന കാര്യങ്ങൾ യുവതി ഭർത്താവിനോട് പറഞ്ഞു. പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഹോട്ടലിൽ ജോലി ചെയ്യുന്നവരാണ് പിടിയിലായ പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇവർ മറ്റ് സംസ്ഥാനത്ത് നിന്നുള്ളവരാണ്. നാലാമത്തെ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - Woman gangraped on private hotel's terrace in Bengaluru, 3 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.