ആരതി
ആലപ്പുഴ: ചേർത്തലയിൽ സ്കൂട്ടർ തടഞ്ഞുനിർത്തി ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ചേർത്തല കടക്കരപ്പിള്ളി സ്വദേശിനി ആരതിയാണ് (32) മരിച്ചത്. ഭർത്താവ് ശ്യാം ജി. ചന്ദ്രൻ (36) പൊള്ളലേറ്റ് ചികിത്സയിലാണ്.
ഇന്ന് രാവിലെ ചേർത്തല ജനറൽ ആശുപത്രിക്ക് പിറകിലുള്ള മോർച്ചറി റോഡിലായിരുന്നു സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആരതി. ഓഫിസിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ആരതിയെ തടഞ്ഞു നിർത്തി ശ്യാം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ദേഹത്താകെ തീ പടര്‍ന്നതോടെ ആരതി പ്രാണരക്ഷാർഥം റോഡിലൂടെ ഓടി. നാട്ടുകാർ വെള്ളമൊഴിച്ചാണ് തീയണച്ചത്. ആരതിക്ക് ഗുരുതരമായി പൊള്ളലേറ്റു. നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആരതിയെ പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ഡിസംബറില്‍ ആരതി കോടതിയില്‍ ഗാര്‍ഹിക പീഡനത്തിന് ഭർത്താവിനെതിരെ പരാതി നൽകിയിരുന്നു. ഹരജിയില്‍ സംരക്ഷണത്തിനുള്ള ഉത്തരവ് ലഭിച്ചിരുന്നു. ഇതിനുശേഷം ശ്യാം നിരന്തരം ഫോണിലൂടെയും അല്ലാതെയും ഭീഷണി മുഴക്കുന്നതായി ആരതി പട്ടണക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.