തേനി: സ്വത്ത് തർക്കത്തിന്‍റെ പേരിൽ യുവതിയെ ഭർത്താവും സുഹൃത്തും ചേർന്ന് ബാങ്കിൽ വെച്ച് വെട്ടി പരിക്കേൽപ്പിച്ചു. തേനിയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ യുവതി ചികിത്സയിലാണ്.
തേനി സ്വദേശി പ്രേമലതക്കാണ് ഭർത്താവിന്‍റേയും സുഹൃത്തിന്‍റേയും ആക്രമണത്തിൽ പരിക്കേറ്റത്. പണം നിക്ഷേപിക്കാനായി ബാങ്കിൽ എത്തിയപ്പോഴായിരുന്നു സംഘം പ്രേമലതയെ അരിവാളും കത്തിയും ഉപയോഗിച്ച് വെട്ടിയത്. ബാങ്കിലെ ജീവനക്കാരും നാട്ടുകാരും പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു.
പ്രേമലതയും ഭർത്താവ് വെള്ളച്ചാമിയും വേർപിരിഞ്ഞായിരുന്നു താമസം. പ്രേമലതക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച വെള്ളച്ചാമി സ്വത്തിനായി നിരന്തരം ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.
പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.