സീമ
ആലുവ: പിങ്ക് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച വെസ്റ്റ് ബംഗാൾ സ്വദേശി സീമ (40) പൊലീസ് പിടിയിൽ. നിരോധിത പുകയില ഉൽപനങ്ങൾ വിൽക്കുകയായിരുന്ന ഇവരെ ജില്ല ആശുപത്രിയുടെ മുന്നിൽ വെച്ചാണ് പിങ്ക് പൊലീസ് പിടികൂടിയത്. തുടർന്ന് പൊലീസിനെ മർദിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. നിരോധിത പുകയില ഉൽപന്നങ്ങൾ അടങ്ങിയ ബാഗും ഇവരുടെ കൈവശമുണ്ടായിരുന്നു. പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.