Posted On
date_range Updated On
date_range വിവാഹേതര ബന്ധം; ഭാര്യയും മകളും ചേർന്ന് ജ്വല്ലറി വ്യാപാരിയെ കൊലപ്പെടുത്തി
ഗാസിയാബാദ്: വിവാഹേതര ബന്ധത്തിന്റെ പേരിൽ ഭാര്യയും മകളും ചേർന്ന് ജ്വല്ലറി വ്യാപാരിയെ കൊലപ്പെടുത്തി. സഞ്ജയ്നഗർ സെക്ടർ 23ൽ താമസിക്കുന്ന അമിത് വർമ (40) ആണ് കൊല്ലപ്പെട്ടത്.
വഴക്കിനിടെ ഭാര്യ ശാലു അമിത് വർമയെ കല്ലുകൊണ്ട് തലക്കടിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം മൃതദേഹം കാറിൽ കയറ്റിയ ശേഷം ഒന്നര കിലോമീറ്റർ അകലെ ഉപേക്ഷിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെയാണ് കാറിനുള്ളിൽ നിന്നായി മൃതദേഹം കണ്ടെത്തിയത്. അമിത് വർമയുടെ വീട്ടിൽ നിന്ന് രക്തപുരണ്ട കല്ലും തുണിയും പൊലീസ് കണ്ടെത്തി. തുടർന്ന് ഭാര്യയേയും മകളേയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം വ്യക്തമായത്. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.