ഇരവിപുരം: പശ്ചിമബംഗാളിൽനിന്ന് വിൽപനക്കെത്തിച്ച നിരോധിത പുകയില ശേഖരം പൊലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് ഇക്ബാൽ (23) ആണ് പിടിയിലായത്.
കൊല്ലം സിറ്റി പരിധിയിൽ കുട്ടികൾക്കും യുവാക്കൾക്കും ലഹരി ഉൽപന്നങ്ങൾ എത്തിക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിൽ ജില്ല മയക്കുമരുന്ന് വിരുദ്ധ സ്പെഷൽ സ്ക്വാഡിെൻറ സഹായത്തോടെയാണ് ഇയാൾ ഇരവിപുരം െപാലീസിെൻറ പിടിയിലായത്.
ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാർ, എസ്.ഐമാരായ അരുൺ ഷാ, എ.എസ്. അനുരൂപ, സി.പി.ഒ ദിലീപ്, ഡാൻസാഫ് എസ്.ഐ ആർ. ജയകുമാർ, എ.എസ്.ഐ ബൈജു ജെറോം, സി.പി.ഒമാരായ മനു, സജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.