തിരൂർ: തിരൂർ ബിവറേജസ് പരിസരത്ത് മദ്യപിച്ചെത്തി ഗുണ്ടാവിളയാട്ടം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. പറവണ്ണ സ്വദേശികളായ കമ്മാക്കന്റെ പുരയ്ക്കൽ യൂസഫ് (34), വടക്കേകരണം വളപ്പിൽ നിസാഫ് (33) എന്നിവരെയാണ് തിരൂർ എസ്.ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഒരാൾകൂടി പിടിയിലാവാനുണ്ട്. വ്യാഴാഴ്ചയാണ് പൊറ്റത്തപ്പടിയിലെ ബിവറേജസ് പരിസരത്ത് മൂന്നംഗ സംഘം സമീപത്തുണ്ടാിരുന്നവരെ അക്രമിച്ച് പരിക്കേൽപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കടകൾക്കുനേരെയും അക്രമമുണ്ടായിരുന്നു. അക്രമി സംഘത്തിലെ ഒരാൾ ബിയർ കുപ്പികൊണ്ട് മറ്റൊരാളുടെ തലക്കടിച്ച് വീഴ്ത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. പ്രതികളെ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.