ഏകലവ്യന്‍
Posted On
date_range Updated On
date_range സ്ത്രീകൾക്ക്നേരെ അതിക്രമം: ഒരാൾ അറസ്റ്റിൽ
വെഞ്ഞാറമൂട്: സ്ത്രീകള്‍ക്ക് നേരെ അതിക്രമവും നഗ്നതാ പ്രദര്‍ശനവും നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വട്ടപ്പാറ മണലി സ്വദേശി ഏകലവ്യന്‍(30)ആണ് അറസ്റ്റിലായത്.
വട്ടപ്പാറ കണക്കോട് താമസക്കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. ലഹരി വസ്തുക്കള്‍ക്ക് അടിമയായ ഇയാള്‍ക്കെതിരെ സമാന സംഭവങ്ങളുടെ പേരില്‍ വട്ടപ്പാറ സ്റ്റേഷനില്‍ മാത്രം അഞ്ച് കേസുകളുണ്ടന്ന് പോലീസ് പറയുന്നു. വട്ടപ്പാറ സി.ഐ. ശ്രീജിതിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സുനില്‍, ഗോപി, മഞ്ജു, സലില്‍, സിവിള്‍ പോലീസ് ഓഫീസര്‍ ഷിജു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.