രാജു
പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്ത യുവതിയോട് അപമാര്യാദയായി പെരുമാറിയയാളെ പൊലീസ് പിടികൂടി. ചങ്ങനാശ്ശേരിയിൽനിന്ന് തിരുവല്ലയിലേക്ക് വന്ന ബസിലെ യാത്രക്കാരിയോട് അപമാര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്ത ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരഞ്ചിറ ആളിയൻകുളം രാജുവിനെയാണ് (55) അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകീട്ട് 5.30ന് ബസ് തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമെത്തിയപ്പോഴാണ് പ്രതി അതിക്രമം കാട്ടിയത്. യുവതി ബഹളം കൂട്ടിയപ്പോൾ, ഇയാളെ യാത്രക്കാരും ബസ് ജീവനക്കാരും തടഞ്ഞുവെച്ചശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. തിരുവല്ല എസ്.ഐ ഐശ്വര്യ യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.