ആശുപത്രിയില്‍ യുവതിക്കും മകള്‍ക്കും നേരെ അക്രമം; യുവാവ് അറസ്റ്റില്‍

വെ​ഞ്ഞാ​റ​മൂ​ട്: ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്നു യു​വ​തി​ക്കും പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത മ​ക​ള്‍ക്കും നേ​രെ അ​ക്ര​മം ന​ട​ത്തു​ക​യും ന​ഗ്ന​താ പ്ര​ദ​ര്‍ശ​നം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി പി​ടി​യി​ൽ. ക​ട​കം​പ​ള്ളി വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ര്‍ ജ​യി​ന്‍ നി​വാ​സി​ല്‍ വി​ജി​ന്‍ വി​ക്ട​ര്‍ആ​ണ്(27) അ​റ​സ്റ്റി​ലാ​യ​ത്. കൊ​ഞ്ചി​റ സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കും മ​ക​ള്‍ക്കു​മാ​ണ് ദു​ര​നു​ഭ​വു​മ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ മൂ​ന്നി​ന് ക​ന്യാ​കു​ള​ങ്ങ​ര സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. നി​രീ​ക്ഷ​ണ വാ​ര്‍ഡി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന യു​വ​തി​ക്കും കൂ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്ന മ​ക​ള്‍ക്കും നേ​രെ പ്ര​തി അ​ശ്ലീ​ല പ്ര​യോ​ഗം ന​ട​ത്തു​ക​യും ന​ഗ്ന​താ പ്ര​ദ​ര്‍ശ​നം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തി​ല്‍ യു​വ​തി പ്ര​തി​ഷേ​ധി​ച്ച​തോ​ടെ കൈ ​പി​ടി​ച്ച് തി​രി​ക്കു​ക​യും മ​ര്‍ദി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍ന്ന് മ​ക​ള്‍ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ര്‍ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ എ​ത്തു​ക​യും പ്ര​തി സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. യു​വ​തി​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത പൊ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ പ്ര​തി പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Violence against girl and daughter in hospital; Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.