ദലിത്​ യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്ക​ുന്ന വിഡിയോ പ്രചരിച്ചു; നാലുപേർ അറസ്റ്റിൽ

ബംഗളൂരു: കർണാടകയിൽ സ്​ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. ദലിത്​ യുവതിയുടെ തുണിയുരിഞ്ഞ്​ ലൈംഗികാതിക്രമം നടത്തുന്ന വിഡിയോ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ നാലുപേരെ അറസ്റ്റ്​ ചെയ്​തു. സ്വർണാഭരണം മോഷ്​ടിച്ചുവെന്നാരോപിച്ചായിരുന്നു യുവതിയെ പീഡിപ്പിച്ചത്​.

ഹൈദരാബാദ്​-കർണാടക അതിർത്തിയിലെ യദ്​ഗീർ ജില്ലയിലെ ഷാഹാപൂരിലാണ്​ സംഭവം. 'നാലുപേരെ കസ്റ്റഡിയിൽ എടുത്തു. പ്രതികൾ പരിചയക്കാരാണ്​​. അവർ പ്രദേശത്ത്​ ചെറിയ ബിസിനസ്​ ചെയ്​ത്​ വരികയായിരുന്നു' -എസ്​.പി സി.ബി. വേദമുർത്തി പറഞ്ഞു.

ബസ്​സ്​റ്റോപിൽ വെച്ച്​ യുവതിയെ തട്ടിക്കൊണ്ടുപോയ ശേഷം പാടശേഖരത്തിലെത്തിച്ചാണ്​ ബലാത്സംഗം ചെയ്​തത്​. യുവതിയു​െട കൈയ്യിലുണ്ടായിരുന്ന 5000 രൂപയും മൊബൈൽഫോണും പ്രതികൾ കൈക്കലാക്കി. ​

ആഗസ്റ്റിൽ മൈസുരുവിലെ ചാമുണ്ടി ഹിൽസിൽ എം.ബി.എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്​ത സംഭവം സംസ്​ഥാനത്ത്​ ഏറെ കോളിളക്കം സൃഷ്​ടിച്ചിരുന്നു.

Tags:    
News Summary - video of sexual assault on Dalit woman surfaces police arrest four men

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.