മൊറാദാബാദ്: പ്രണയം നിരസിച്ചതിന് യുവതിയെ ക്രൂരമായ് കൊലപ്പെടുത്തി യുവാവ്. ശരീരത്തിൽ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് നിരവധി കുത്തേറ്റ നിലയിലാണ് യുവതിയുടെ മൃതദേഹം ലഭിച്ചെതെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. മൊറാദാബാദിലെ മൈനാതര്‍ സ്വദേശിയായ സൈറ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
യുവതിയുടെ ശരീരത്തിൽ പതിനെട്ട് തവണ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിയതായും സ്വകാര്യ ഭാഗങ്ങളിലടക്കം പരിക്കേൽപിച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അന്വേഷണത്തിനിടെ സൈറയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയ അഞ്ച് മിസ്ഡ് കോളുകളുകളാണ് പ്രതിയിലേക്ക് നയിച്ചെതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് റാഫി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച കന്നുകാലികൾക്ക് തീറ്റ വാങ്ങാൻ വീട്ടിൽ നിന്ന് പുറത്തുപോയ യുവതിയെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ സ്വകാര്യഭാഗങ്ങളില്‍നിന്നും രക്തം ഒഴുകിയിരുന്നതിനാൽ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായാണ് പൊലീസ് സംശയിച്ചിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.