കാണാതായിട്ട് രണ്ടാഴ്ച; ഉത്തർ പ്രദേശിൽ യുവതിയെ നദീതീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി, ഭർത്താവിനെതിരെ കേസ്

പ്രതാപ്ഗർ (ഉത്തർ പ്രദേശ്): പ്രതാപ്ഗറിൽ കാണാതായ യുവതിയെ നദീതീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. രണ്ട് ആഴ്ച മുമ്പാണ് ഇവരെ കാണാതായത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പൊലീസിന് ലഭിച്ച പരാതി അനുസരിച്ച് ജൂലൈ 12ന് കാൻഷിറാം കോളനിയിൽ 22 വയസുള്ള യുവതിയെ കാണാതായിരുന്നു. കൊട്ട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കാൻഷിറാം കോളനി. അന്വേഷണം തുടരുകയാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും സർക്കിൾ ഓഫീസർ അഭെയ് പാണ്ഡെ അറിയിച്ചു. 

News Summary - UP: Woman Found Buried by the Riverbank After Going Missing for Weeks; Husband Booked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.