യു.പിയിൽ രണ്ട് വിദ്യാർഥികൾ അധ്യാപകന്റെ കാലിൽ വെടിവെച്ചു

ലഖ്നോ: യു.പിയിൽ ഗുണ്ടാസംഘം എന്ന് സ്വയം വിശേഷിപ്പിക്കുന്ന കൗമാരക്കാരായ രണ്ട് വിദ്യാർഥികൾ അധ്യാപകന്റെ കാലിന് വെടിവെച്ചു. ആഗ്രയിലാണ് സംഭവം. 39 ലേറെ തവണ അധ്യാപകനെ വെടി​വെക്കുമെന്ന് വിദ്യാർഥികൾ ഭീഷണി മുഴക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്ലാസെടുക്കുകയായിരുന്ന അധ്യാപകനെ പുറത്തേക്ക് വിളിച്ചിറക്കിക്കൊണ്ടുപോയി വെടിവെക്കുകയായിരുന്നു വിദ്യാർഥികൾ.അധ്യാപകന്റെ സഹോദരനുമായുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിൽ. സുമിത്തിന്റെ കോച്ചിങ് ക്ലാസിലെ വിദ്യാർഥികളായിരുന്നു ഇവർ. 

ആറുമാസത്തിനു ശേഷം തിരിച്ചുവരുമെന്നും അധ്യാപകനെ കൊല്ലുമെന്നുമാണ് വിദ്യാർഥികളുടെ ഭീഷണി. 40 തവണ വെടിവെക്കുമെന്നാണ് ഭീഷണി മുഴക്കിയത്. അതിൽ ഒരെണ്ണമേ ആയിട്ടുള്ളൂ...എന്നാണ് വിദ്യാർഥികളുടെ ഭീഷണി. വെടിയേറ്റ് അധ്യാപകൻ സുമിത് ചികിത്സയിലാണ്. വിദ്യാർഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പുഷ്പ, ഭൗകാൽ എന്നീ ഗ്യാങ്സ്റ്റർ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കഴിഞ്ഞ വർഷം മൂന്നു കുട്ടികൾ കൊലപാതകം നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് അവർ പ്രചരിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - UP Teenagers shoot teacher in leg, call themselves gangster on camera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.