ലഖ്നോ: 15 വയസുള്ള പേരക്കുട്ടിയെ ബലാത്സംഗം ചെയ്ത 60 കാരനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ആരോടും പറയാതിരിക്കാൻ കുട്ടിക്ക് ഇയാൾ 10 രൂപയും നൽകിയിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച പെൺകുട്ടിയും അമ്മയും ആടുകളെ മേയ്ക്കാൻ പോയപ്പോഴാണ് മുത്തശ്ശൻ വീട്ടിലെത്തിയത്. അവരോട് ഉടൻ വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട ഇയാൾ പേരക്കുട്ടിയോട് വിറകു വെട്ടാൻ മഴുവെടുത്തു കൊണ്ടുവരാൻ ആവശ്യപ്പെട്ടു.
പെൺകുട്ടി മഴുവുമായി വന്നപ്പോൾ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ആ സമയം ഇതുവഴി കടന്നുപോയ വഴിയാത്രക്കാരനാണ് സംഭവം ശ്രദ്ധയിൽ പെട്ടപ്പോൾ ബഹളം വെച്ച് ആളെ കൂട്ടിയത്.
വിവരമറിഞ്ഞെത്തിയ ആൾക്കൂട്ടം ഇയാളെ മർദ്ദിക്കുകയും പൊലീസിൽ ഏൽപിക്കുകയുമായിരുന്നു. പെൺകുട്ടിയുടെയും അമ്മയുടെയും പരാതിയിൽ പൊലീസ് കേസെടുത്തു. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.