വാടകക്ക് നിന്ന പി.എച്ച്.ഡി വിദ്യാർഥിയെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ചു; വീട്ടുടമ അറസ്റ്റിൽ

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വാടകക്കാരനെ കൊന്ന് കഷണങ്ങളാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. രണ്ട് മാസം മുമ്പ് നടന്ന കൊലപാതകത്തിൽ കഴിഞ്ഞ ദിവസമാണ് പ്രതി അറസ്റ്റിലായത്. ഗാസിയാബാദിലെ മോദിനഗർ സ്വദേശി ഉമേഷ് ശർമയാണ് അറസ്റ്റിലായത്. വടകക്കാരനായ അങ്കിത് ഖോകറെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളിയ കേസിലാണ് അറസ്റ്റിലായത്.

കുടുംബ സ്വത്ത് വിറ്റ വകയിൽ അങ്കിതിന് ഒരു കോടി രൂപ ലഭിച്ചിരുന്നു. ഈ തുകയിൽ പ്രതി കണ്ണുവെച്ചിരുന്നു. കൊലപാതകത്തിൽ പ്രതിയെ സഹായിച്ച സുഹൃത്ത് പർവേശ് എന്നയാളും അറസ്റ്റിലായിട്ടുണ്ട്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് രക്ഷിതാക്കൾ മരിച്ചതോടെ അങ്കിത് തനിച്ചാണ് താമസം. ലഖ്നോ സർവകലാശാലയിൽ പി.എച്ച്.ഡി വിദ്യാർഥിയായിരുന്നു അങ്കിത്. സുഹൃത്തുക്കൾ അങ്കിതിനെ അന്വേഷിച്ച് കണ്ടെത്താതായതോടെയാണ് പൊലീസിൽ വിവരമറിയിച്ചത്. ഫോണിൽ വിളിച്ചാൽ മറുപടി കിട്ടാതിരിക്കുകയും മറുപടി സന്ദേശം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ മറുപടി അയക്കുന്നത് അങ്കിതല്ലെന്ന് സംഭാഷണ ശൈലി കണ്ട് സുഹൃത്തുക്കൾ ഊഹിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. വാടകവീടിന്റെ ഉടമയും അങ്കിതിനെ കുറിച്ച് വിവരമില്ലെന്നാണ് ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.

വീട്ടുടമയായ ഉമേഷിന് അങ്കിത് 40 ലക്ഷം രൂപ കടം നൽകിയിരുന്നു. ഉ​േമഷ് ആദ്യം അങ്കിതിനെ കഴുത്ത് ഞെരിച്ച് കൊന്നശേഷം മുന്ന് കഷണങ്ങളാക്കി മുറിച്ചുവെന്ന് പൊലീസ് പറയുന്നു. ഒരുഭാഗം മുസഫർ നഗറിലെ ഖട്ടൗലി കനാലിൽ ഉപേക്ഷിച്ചു. മറ്റൊന്ന് മസൂരി കനാലിലും ഒന്ന് എക്സ്പ്രസ് വേയിലും ഉപേക്ഷിച്ചുവെന്നാണ് പ്രതി പറയുന്നത്. മൃതദേഹാവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.

അങ്കിതിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രതി എ.ടി.എം വഴി 20 ലക്ഷം രൂപ പിൻവലിച്ചിട്ടുണ്ട്. ശേഷം കാർഡ് സുഹൃത്ത് പർവേശിന് നൽകുകയും ഉത്തരാഖണ്ഡിൽ പോയി പണം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്കിതിനെ കാണാതായെന്ന് ആരെങ്കിലും പരാതി നൽകിയാൽ ​ഫോണുൾപ്പെടെ കൊണ്ട് ഉത്തരാഖണ്ഡിലേക്ക് പോകണമെന്നാണ് സുഹൃത്തിനോട് ഉമേഷ് ആവശ്യപ്പെട്ടിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - UP Man Kills Tenant, PhD Student, Dumps His Chopped Body Parts At 3 Locations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.