പലിശക്കാരൻ ഭീഷണിപ്പെടുത്തി; ഗൃഹനാഥൻ ജീവനൊടുക്കി

ലഖ്നോ: പലിശക്കാരന്‍റെ ഭീഷണിയെതുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബദോഹിയിലാണ് സംഭവം. ചിത്രകൂത്ത് സ്വദേശിയായ ദശരഥ് സിങാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മിസാപൂരിലെ പലിശകാരനിൽ നിന്ന് ഇയാൾ വായ്പ വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു.

ഭാര്യയോടും മകനോടുമൊപ്പം വാടകവീട്ടിലായിരുന്നു ദശരഥ് സിങ് താമസിച്ചിരുന്നത്. മിസാപൂരിലെ പലിശകാരനിൽ നിന്ന് ഇയാൾ 50000രൂപ വാങ്ങിയിരുന്നു. എന്നാൽ കുറച്ച് മാസങ്ങളായി പലിശ അടക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പലിശക്കാരൻ ദശരഥിനെ ഭീഷണിപ്പെടുത്തി, വ്യാഴാഴ്ച പണം നൽകണമെന്ന് കർശന നിർദേശം നൽകുകയായിരുന്നു.

പണത്തിനായി ബാങ്കിൽ പോയെങ്കിലും അവധിയായിരുന്നതിനാൽ പണം ലഭിച്ചില്ല. പണം കടം വാങ്ങാനായി അയൽവാസിയുടെ വീട്ടിൽ പോയ ഭാര്യയും മകനും തിരിച്ചെത്തിയപ്പോഴാണ് ദശരഥിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - UP Man Dies After "Harassment By Money Lender" Over ₹ 50,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.