പോത്തൻകോട് : 20 ഗ്രാം എം.ഡി.എം.എയുമായി രണ്ടു വിദ്യാർഥികൾ പിടിയിലായി. നാലാഞ്ചിറ വാടകക്ക് താമസിക്കുന്ന എറണാകുളം സ്വദേശി അനന്തകൃഷ്ണൻ (20), ചെമ്പഴന്തി അണിയൂർ സ്വദേശി അജീഷ് (19) എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്. ഇരുവരും ബിരുദ വിദ്യാർഥികളും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരും ആണെന്ന് പൊലീസ് പറഞ്ഞു. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊയ്ത്തൂർക്കോണം മണ്ണറയിൽ നിറുത്തിയിട്ട കാറിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്.
ലഹരി ഉപയോഗത്തിനുള്ള സിറിഞ്ചുകളും കാറിൽനിന്ന് ലഭിച്ചു. പൊലീസിനെകണ്ടതോടെ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടി കൂടുകയായിരുന്നു. സംഘത്തിലെ പ്രധാനപ്രതി ഓടി രക്ഷപ്പെട്ടു. ഒഴിഞ്ഞ പ്രദേശമായ പോത്തൻകോട് മണ്ണറയിൽ സ്ഥിരമായി ലഹരി സംഘങ്ങൾ താവളമാക്കാറുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.