പ്രതികൾ
കൊട്ടാരക്കര: പള്ളിക്കൽ പ്ലാമൂട് ഭാഗത്തുനിന്ന് കഞ്ചാവ് പിടികൂടി. ബൈക്കിൽ വന്ന മുസ്ലിം സ്ട്രീറ്റ് ചരുവിള വീട്ടിൽ ഷിബു (42), പള്ളിക്കൽ പുതുവേലി പുത്തൻ വീട്ടിൽ ശ്രീകുമാർ (39) എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആറു കിലോയിലധികം തൂക്കം വരുന്ന കഞ്ചാവ് പൊതികളാണ് ഇരുവരിൽനിന്ന്് കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടർന്ന് പിന്തുടർന്നെത്തിയ ഷാഡോ പൊലീസാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. കഞ്ചാവു പൊതികൾ ചാക്കിൽ സൂക്ഷിച്ച് അമിത വേഗത്തിൽ ബൈക്കിൽ പായുകയായിരുന്ന പ്രതികളെ കൊട്ടാരക്കര എസ്.ഐ ദീപു പള്ളിക്കൽ പ്ലാമൂട് ഭാഗത്തുെവച്ച് പിടികൂടുകയായിരുന്നു. എക്‌സൈസ് സി.ഐയുടെ നേതൃത്വത്തിൽ പ്രതികളുടെ ദേഹ പരിശോധനക്കു ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.