Posted On
date_range Updated On
date_range നാലര കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
കട്ടപ്പന: നാലര കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. വണ്ടന്മേട്ടിൽ പച്ചക്കറി കട നടത്തുന്ന തമിഴ്നാട് കമ്പം മാരിയമ്മൻകോവിലിന് എതിർവശം പതിനാലിൽ ചുരുളിചാമി (75), മേലെചിന്നാർ പാറയിൽ വീട്ടിൽ ജോച്ചൻ മൈക്കിൾ (45) എന്നിവരാണ് അറസ്റ്റിലായത്.
ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തിൽ ജില്ല ഡാൻസാഫ് ടീം അംഗങ്ങളും, വണ്ടൻമേട് പോലീസും, ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പൊലീസ് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.