മു​ഹ​മ്മ​ദ്‌ ഷി​ബി​ൽ, മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

പാണ്ടിക്കാട്: എം.ഡി.എം.എയുമായി രണ്ടുപേർ പാണ്ടിക്കാട് പൊലീസിന്റെ പിടിയിൽ. വെള്ളിയാഴ്ച രാത്രി എട്ടോടെ കരായ ഖാജാ നഗറിന് സമീപത്ത് ചിറ്റത്തുപാറ സ്വദേശി മുട്ടേങ്ങാടൻ മുഹമ്മദ് ഷിബിലാണ് (24) 7.5 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. പാണ്ടിക്കാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ജനമൈത്രി പൊലീസ് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തി വരുകയാണ്.

ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരം നൽകി. തുടർന്ന് ഇയാളെ പരിശോധിച്ചപ്പോഴാണ് പാന്റിന്റെ പോക്കറ്റിൽനിന്ന് മയക്കുമരുന്ന് കിട്ടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾക്ക് കൈമാറിയത് കൊളപ്പറമ്പ് സ്വദേശി മുഹമ്മദ്‌ ഹനീഫയാണെന്ന് (26) ബോധ്യപ്പെട്ടത് തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. യോദ്ധാവ് കർമപരിപാടിയുടെ ഭാഗമായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് യുവാക്കൾ പിടിയിലായത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പാണ്ടിക്കാട് സി.ഐ മുഹമ്മദ്‌ റഫീഖ്, എസ്.ഐ അബ്ദുൽ സലാം, എ.എസ്.ഐ സെബാസ്റ്റ്യൻ രാജേഷ്, എസ്.സി.പി.ഒ വ്യതീഷ്, ഗോപാല കൃഷ്ണൻ, ശൈലേഷ് ജോൺ, അസ്മാബി, ശ്രീജിത് തിരുവാലി, സി.പി.ഒമാരായ ജയൻ, രജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Two people arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.