സഹൽ യൂസഫ്, അമൽ ജോർജ് ഷെൻസൻ
കാക്കനാട്: തൃക്കാക്കര കാക്കനാട് രാസലഹരിയുമായി രണ്ടു പേർ പിടിയിൽ.ആലുവ എടത്തല സ്വദേശി മുരിങ്ങാശ്ശേരി വീട്ടിൽ സഹൽ യുസഫ് (23), ഇടയകുന്നം സ്വദേശി മതിരപ്പിള്ളി വീട്ടിൽ അമൽ ജോർജ് ഷെൻസെൻ (33) എന്നിവരെയാണ് ഡാൻസാഫിന്റെ സഹായത്തോടെ തൃക്കാക്കര പൊലീസ് അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ കാക്കനാട് അത്താണിയിലെ സെൻറ് ആൻറണീസ് ചർച്ച് റോഡിലെ ക്രിസ്റ്റൽ ലോഡ്ജിൽ നിന്നുമാണ് 2.790 ഗ്രാം എം.ഡി.എം.എ യുമായി സഹൽ യുസഫ് പിടിയിലാകുന്നത്.
ഇയാളെ ചോദ്യം ചെയ്തതിൽ അമലിനെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് അമൽ താമസിച്ചിരുന്ന കാക്കനാട് അത്താണിയിലെ ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ 203.710 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. വിൽപ്പനക്കായി ചെറിയ പായ്ക്കറ്റുകളില്‍ നിറച്ച നിലയിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.