Posted On
date_range Updated On
date_range കേബ്ൾ മോഷ്ടിച്ച രണ്ടു പേർ പിടിയിൽ
കുവൈത്ത് സിറ്റി: ഇലക്ട്രിക്കൽ കേബ്ൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. ജഹ്റ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വൈദ്യുതിത്തൂണുകൾ വലിച്ചു താഴ്ത്തി കേബിളുകൾ രാത്രിയില്‍ മോഷ്ടാക്കൾ മുറിച്ചു കടത്തുകയായിരുന്നു. ചോദ്യംചെയ്യലില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ നിരവധി മോഷണങ്ങൾ നടത്തിയതായി പ്രതികള്‍ സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി പിടികൂടിയ വസ്തുക്കളും പ്രതികളെയും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.