Representational Image

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ; ഇതോടെ പിടിയിലായവരുടെ എണ്ണം 12 ആയി

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. സീതത്തോട്​ കൊച്ചുകോയിക്കൽ കുറ്റിയിൽ രാഹുൽരാജ്​ (24), ആങ്ങമൂഴി കൊച്ചുകോട്ടാംപാറ പാറക്കൽ അഖിൽ ബിജു (24) എന്നിവരെയാണ്​ പെരുനാട്​ പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 12 ആയി.

പെണ്‍കുട്ടിയുടെ മൊഴി പ്രകാരം കേസിൽ 20 പ്രതികളുണ്ട്​. 2021 ജൂണ്‍ മുതല്‍ കഴിഞ്ഞ ജനുവരി വരെയാണ് പലരില്‍നിന്ന്​ പീഡനം നേരിടേണ്ടിവന്നത്. പ്രതികളിൽ 16 പേര്‍ പീഡിപ്പിക്കുകയും നാലുപേര്‍ കുട്ടിയുടെ നഗ്നവിഡിയോയും ദൃശ്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്​തെന്നാണ്​ പരാതി. 

Tags:    
News Summary - Two more people were arrested in the case of molesting a plus one student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.