അറസ്റ്റിലായവർ
മംഗളൂരു: കുടക് കുശാൽനഗർ ഗുമ്മനക്കൊല്ലിയിൽ എം.ഡി.എം.എ വിൽക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കുശാൽനഗർ പൊലീസ് അറസ്റ്റ് ചെയ്തു. മദലാപൂർ ഗ്രാമവാസി അസറുദ്ദീൻ (29), ഗുമ്മനക്കൊല്ലി സ്വദേശി മുഹമ്മദ് മുഷ്താഖ് (29) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന്, ഇരുചക്ര വാഹനം, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്ത് പിടികൂടിയ പൊലീസ് സംഘത്തെ കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ അഭിനന്ദിച്ചു. മയക്കുമരുന്ന് ഉപയോഗം, വിൽപന, വിതരണം എന്നിവയുമായി ബന്ധപ്പെട്ട ഏതൊരു സംഭവവും പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം ജനങ്ങളെ അറിയിച്ചു. സോമവാർപേട്ട് ഡിവൈ.എസ്.പി ആർ.വി.ഗംഗാധരപ്പ, കുശാൽനഗർ സർക്കിൾ ഇൻസ്പെക്ടർ കെ. രാജേഷ്, സബ് ഇൻസ്പെക്ടർ ഗീത, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.