തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു; പശ്ചിമബംഗാളിൽ സംഘർഷം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവ് സൈഫുദ്ദീൻ ലഷ്‍കർ ആണ് ​കൊല്ലപ്പെട്ടത്. വീടിനു പുറത്താണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. നിരവധി വീടുകൾ കത്തിക്കുകയും ചെയ്തു.

ജോയ്നഗർ ബമുനഗാച്ചി ഭാഗത്ത് തൃണമൂൽ കോൺഗ്രസി​ന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് സൈഫുദ്ദീൻ ലഷ്‍കർ ആയിരുന്നു. വൈകാതെ ലഷ്‍കറിന്റെ അനുയായികൾ കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ഒരാളെ പിടികൂടി മർദിച്ചു കൊലപ്പെടുത്തി. ലഷ്കറിന്റെ കൊലപാതകത്തിന് പിന്നിൽ സി.പി.എം അനുഭാവികളാണെന്ന് പ്രാദേശിക തൃണമൂൽ നേതാക്കൾ ആരോപിച്ചു.

കൊലപാതകം തൃണമൂലിലെ ആഭ്യന്തര കലഹത്തിന്റെ ഫലമാണെന്ന് സി.പി.എം നേതാവ് സുജൻ ചക്രവർത്തി ആരോപിച്ചു. സി.പി.എമ്മിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ നേതാവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Trinamool leader shot dead; Conflict in West Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.