കണ്ണൻ, സതീഷ് കുമാർ
Posted On
date_range Updated On
date_range ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
തൃക്കൊടിത്താനം: ബാറിനുള്ളിലെ സംഘർഷത്തെ തുടർന്ന് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുന്ന ഫാത്തിമപുരം അമ്പാട്ട് വീട്ടിൽ കണ്ണൻ (26), തൃക്കൊടിത്താനം പൊട്ടശ്ശേരി ആലുങ്കൽ വീട്ടിൽ സതീഷ് കുമാർ (49) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
പീടികപ്പടിയിലുള്ള ബാറിലെ ജീവനക്കാരനായ ബിജു എന്നയാളെയാണ് ഇവർ ആക്രമിച്ചത്. എസ്.എച്ച്.ഒ ഇ. അജീബ് , എസ്.ഐ ബോബി വർഗീസ്, എ.എസ്.ഐ സാൻജോ, ഷിബു, സി.പി.ഒമാരായ ജസ്റ്റിൻ, സെൽവരാജ്, അനീഷ് ജോൺ, ജോഷി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.