കഞ്ചാവ് കടത്ത്; ഒരാൾകൂടി പിടിയിൽ

തൊടുപുഴ: വില്‍പനക്ക് കൊണ്ടുവന്ന 35 കിലോ കഞ്ചാവുമായി ഗുണ്ടാ നേതാവ് പിടിയിലായ കേസില്‍ ഒരാളെക്കൂടി അറസ്റ്റു ചെയ്തു. ഊന്നുകല്‍ നെല്ലിമറ്റം മങ്ങാട്ടുപടി മുളമ്പേല്‍ അജ്മല്‍ റസാഖിനെയാണ് (33) അടിമാലിയില്‍നിന്ന് പൊലീസ് പിടികൂടിയത്.

കഞ്ചാവ് കടത്താനുപയോഗിച്ച ആന്ധ്ര രജിസ്‌ട്രേഷനിലുള്ള കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മണക്കാട് ഇറക്കുംപുഴ പാലത്തിനടുത്തുനിന്നാണ് കഞ്ചാവ് പിടികൂടിയത്.

സംഭവസ്ഥലത്തുനിന്ന് മുഖ്യ പ്രതി ഏഴല്ലൂര്‍ ചങ്ങനാപറമ്പില്‍ വടിവാള്‍ കണ്ണന്‍ എന്ന വിഷ്ണുവിനെ (27) കസ്റ്റഡിയിലെടുത്തിരുന്നു. കഞ്ചാവുമായി വാഹനത്തിലെത്തിയ അജ്മല്‍ കടന്നുകളയുകയായിരുന്നു.

Tags:    
News Summary - Trafficking Cannabis; One more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.