ടോളിവുഡ്​ താരത്തെ ആക്രമിച്ച്​ മൊബൈൽ ഫോൺ കവർന്നു; തലക്കും കണ്ണിനും പരിക്കേറ്റ നടി ആശുപത്രിയിൽ

ഹൈദരാബാദ്​: തെലുങ്ക്​ സിനിമ താരം ശാലു ചൗരസ്യയെ അജ്ഞാതൻ ആക്രമിച്ചതായി പരാതി. ടോണി ബഞ്ചാര പാർക്കിലെ കെ.ബി.ആർ പാർക്കിന്​ സമീപം ഞായറാഴ്​ച രാത്രിയിലായിരുന്നു സംഭവം. നടിയുടെ തലക്കും മുഖത്തും പരിക്കേറ്റു.

രാത്രി എട്ടരയോടെ പാർക്കിലെത്തിയ നടിയെ ആക്രമിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയുമായിരുന്നു. തന്‍റെ സമീപ​െമത്തി ഒരാൾ ബാഗും ആഭരണങ്ങളും ആവശ്യപ്പെട്ടു. ഇവ നൽകാൻ വിസമ്മതിച്ചതോടെ അയാൾ മുഖത്ത്​ അടിക്കുകയും കല്ല​ുകൊണ്ട്​ ആക്രമിക്കുകയുമായിരുന്നു. പിന്നീട്​ മൊബൈൽ ഫോൺ തട്ടിയെടുത്ത്​ ഇയാൾ സ്​ഥലംവിട്ടു -നടി പൊലീസിനോട്​ പറഞ്ഞു.

തലക്കും കണ്ണിന്​ സമീപവും പരിക്കേറ്റ നടിയെ സ്വകാര്യ ആശുപത്രിയിൽ​ പ്രവേശിപ്പിച്ചു. നടിയുടെ പരാതിയിൽ ബഞ്ചാര പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടാനായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ്​ ശേഖരിച്ചു.

നിരവധി സെലിബ്രിറ്റികളും ബിസിനസുകാരും രാഷ്​ട്രീയ നേതാക്കളും രാവി​െലയും വൈകിട്ടും നടക്കാൻ ഇറങ്ങുന്ന സ്​ഥലമാണ്​ കെ.ബി.ആർ. പാർക്ക്​. നേര​േത്ത പാർക്കിൽ മാലപൊട്ടിക്കൽ ഉൾപ്പെടെയുള്ളവ റിപ്പോർട്ട്​ ചെയ്​തിരുന്നു.

Tags:    
News Summary - Tollywood actress injured in attack at Hyderabads KBR Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.