പത്തനംതിട്ട: വിൽക്കാനായി കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 10,000 രൂപ പിഴയും. തിരുവല്ല പൊലീസ് സ്റ്റേഷനിൽ 2017 നവംബർ 15 ന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കടമാൻകുളം ചാമക്കുന്നിൽ ബേസിലാൽ സി. മാത്യുവിനെയാണ് (34) ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ നാലു മാസം കൂടി ശിക്ഷ അനുഭവിക്കണം. തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ മാരുതി കാറിൽ സ്റ്റെപ്പിനി ടയറിന്റെ കവറിനുള്ളിൽ പ്ലാസ്റ്റിക് പൊതികളിൽ സൂക്ഷിച്ചനിലയിൽ കടത്തിക്കൊണ്ടുവന്ന 1.1 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി രണ്ട് ജഡ്ജി പി.എസ്. സൈമ ശിക്ഷ വിധിച്ചത്.
പ്രോസീക്യൂഷനുവേണ്ടി അഡ്വ. കെ.പി. സുഭാഷ് കുമാർ ഹാജരായി. അന്നത്തെ തിരുവല്ല എസ്.ഐ ബി. വിനോദ് കുമാർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ, അന്നത്തെ സി.ഐയും ഇപ്പോൾ തിരുവല്ല ഡിവൈ.എസ്.പിയുമായ ടി. രാജപ്പനാണ് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.