representation image
ഗോവയിൽ നടിയടക്കം മൂന്നുപേരെ പെൺവാണിഭ സംഘത്തിൽ നിന്ന് രക്ഷപെടുത്തി
പനാജി: ഗോവയില്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഹൈദരാബാദ് സ്വദേശി നടത്തി വന്ന പെൺവാണിഭ സംഘത്തിൽ നിന്ന് ടെലിവിഷന്‍ നടി ഉള്‍പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി. പനാജിക്ക് സമീപം സങ്കോള്‍ഡ ഗ്രാമത്തിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ ഹാഫിസ് സയിദ് ബിലാലാണ് (26) അറസ്റ്റിലായത്.
മുംബൈയ്ക്ക് സമീപമുള്ള വിരാര്‍ സ്വദേശിനികളാണ് ടി.വി നടിയും മറ്റൊരു യുവതിയും. മറ്റൊരാള്‍ ഹൈദരാബാദ് സ്വദേശിനിയാണെന്നും ക്രൈംബ്രാഞ്ച് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. രക്ഷപ്പെടുത്തിയ സ്ത്രീകൾ 30നും 37നും ഇടയില്‍ പ്രായമുള്ളവരാണ്.
ഇടപാടുകാരനാണെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് പ്രതിക്കായി കെണിയൊരുക്കിയത്. 50,000 രൂപയ്ക്ക് കരാര്‍ ഉറപ്പിച്ച ശേഷം സങ്കോൾഡ ഗ്രാമത്തിലെ ഹോട്ടലിലേക്ക് സ്ത്രീകളെയുമായി എത്തിയ വേളയിലാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.