അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

കോടയും ചാരായവുമായി മൂന്നുപേർ അറസ്റ്റിൽ

അടിമാലി: ഓണം സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് അടിമാലി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽനിന്ന് 100 ലിറ്റർ കോടയും 1.9 ലിറ്റർ ചാരായവും വാറ്റുന്നതിനുള്ള ഉപകരണങ്ങളും പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. കല്ലാർകുട്ടി നായ്ക്കുന്ന് പാറങ്കിമാലിൽ വർക്കിയുടെ വീടിനോടുചേർന്നുള്ള ചായ്പ്പിൽനിന്നാണ് കോടയും ചാരായവും കണ്ടെത്തിയത്.

തുടർന്ന് വാളറ പഴമ്പിള്ളിച്ചാൽ വനമേഖലയോട് ചേർന്ന് കൊല്ലം മുകളേൽ വേലായുധ‍െൻറ താൽക്കാലിക ഷെഡിൽ ചാരായം വാറ്റുകേന്ദ്രവും കണ്ടെത്തി. ചാരായം നിർമിച്ചുവരുന്ന കൊല്ലം മുകളേൽ വേലായുധൻ (70) ഓലിക്കൽ സിനേഷ്‌ ജോസഫ് (37), കണിയാംകുന്നേൽ വിഷ്ണു ജോസ്‌ (27) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

വനമേഖലയിൽ നാളുകളായി ചാരായം വാറ്റി വിൽപന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്‌ വഴുക്കലുള്ള പാറക്കെട്ടിന് താഴേക്ക് എക്സൈസ് സംഘം സാഹസികമായി ഊർന്നിറങ്ങി ഈറ്റ ഷെഡിലെത്തിയാണ് ചാരായം വാറ്റിക്കൊണ്ടിരുന്ന മൂവരെയും പിടിച്ചത്.

പ്രിവന്‍റിവ് ഓഫിസർമാരായ പി.എച്ച്. ഉമ്മർ, കെ.പി. ബിനു മോൻ, വി.പി. സുരേഷ്കുമാർ, കെ.കെ. സുരേഷ്കുമാർ പ്രിവന്‍റിവ് ഓഫിസർ ഗ്രേഡ് കെ.പി. റോയിച്ചൻ, കെ.ബി. സുനീഷ്കുമാർ സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. മീരാൻ, സി. അരുൺ, വൈ. ക്ലമന്‍റ്, ഡ്രൈവർ എസ്.പി. ശരത് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Three people were arrested with arrack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.