മൂ​ല​ങ്കാ​വി​ൽ കാ​റി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ച​ന്ദ​ന

ത​ടി​ക​ൾ

23 കിലോ ചന്ദനവുമായി മൂന്നു പേർ അറസ്റ്റിൽ

സുൽത്താൻ ബത്തേരി: കാറിൽ ചന്ദന തടി ക്ഷണങ്ങൾ കടത്തുന്നതിനിടെ മൂന്നു പേർ പിടിയിലായി. കൊടുവളളി സ്വദേശികളായ മൂത്തന്‍ വീട്ടില്‍ ജാഫര്‍ (27), ചാലിയില്‍ അബ്ദുൽഅസീസ് (38), ഇവര്‍ക്ക് ചന്ദനം കൈമാറിയ കല്ലൂര്‍ ഇരിപ്പതൊടിയില്‍ ഗോപി (69) എന്നിവരെയാണ് സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.

മൂലങ്കാവില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചോടെ നടത്തിയ വാഹന പരിശോധനക്കിടെയാണ് കല്ലൂര്‍ ഭാഗത്ത്നിന്ന് എത്തിയ കാറില്‍നിന്ന് 23 കിലോ ചന്ദന തടിക്കഷ്ണങ്ങൾ പിടിച്ചെടുത്തത്.

ചന്ദനം ചാക്കിലാക്കി കാറിന്റെ ഡിക്കിയിലാണ് സൂക്ഷിച്ചിരുന്നത്. കാറിലുണ്ടായിരുന്ന ജാഫര്‍, അബ്ദുള്‍ അസീസ് എന്നിവരെ ചോദ്യം ചെയ്തതില്‍നിന്ന്, ചന്ദനം കല്ലൂര്‍ സ്വദേശി ഗോപിയില്‍ നിന്ന് വാങ്ങിയതാണന്ന് പൊലീസിന് വിവരം ലഭിച്ചു.

പൊലീസ് ഇരുവരുമായി കല്ലൂരില്‍ ഗോപിയുടെ വീട്ടിലെത്തി ഇയാളെയും പിടികൂടുകയായിരുന്നു. ചന്ദനം വിറ്റതിൽന്ന് ലഭിച്ച 40000 രൂപയും ചന്ദനം മുറിച്ച് കഷ്ണങ്ങളാക്കാന്‍ ഉപയോഗിച്ച വാളും പൊലീസ് കണ്ടെടുത്തു.

സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍നിന്ന് വാങ്ങിയ ചന്ദനമാണന്നാണ് ചോദ്യം ചെയ്യലില്‍ ഗോപി പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. സബ് ഇന്‍സ്‌പെക്ടര്‍ ജെ. ഷജീമിന്റെ നേതൃത്വത്തിലാണ് ചന്ദനം പിടികൂടിയത്.

Tags:    
News Summary - Three people were arrested with 23 kg of sandalwood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.